ആര്യോഗ്യ മേള ശ്രദ്ധേയമായി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആര്യോഗമേള ഏറെ ശ്രദ്ധേയമായി പരിപാടിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ. നിർവ്വഹിച്ചു. സംഘാടന മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ചർച്ചചെയ്യപ്പെട്ട മേളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

മേളയിൽ വിവിധ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ, ജീവിത ശൈലി രോഗനിർണ്ണയ ക്ലിനിക്ക്, ആയുർവേദ, ഹോമിയോ ക്യാമ്പുകൾ, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനങ്ങൾ, കാരുണ്യ ഹെൽത്ത് ഇൻഷൂറൻസ് കിയോസ്ക്, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, കോവിസ് വാക്സിനേഷൻ സൗകര്യം, ക്യാൻസർ, വിമുക്തി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനന്ദൻ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ, മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ടി.എം.കോയ, കെ. ജീവാനന്ദൻ, ഷീബ ശ്രീധരൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മൊയ്തീൻകോയ, മെഡിക്കൽ ഓഫീസർ പി.ടി. അനി എന്നിവർ സംസാരിച്ചു.


വിവിധ രാഷട്രീയ കക്ഷി നേതാക്കളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, വി.പി. ഇബ്രാഹിംകുട്ടി, വായനാരി വിനോദ്, സി.രമേശൻ, വി.വി. മോഹനൻ, ഹുസ്സൈൻ തങ്ങൾ, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് മുഹസിൻ എന്നിവർ സംസാരിച്ചു.


