KOYILANDY DIARY.COM

The Perfect News Portal

അഷ്ടമുടി കായല്‍, കൊല്ലം

പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌. ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും വിശാലമായ തെങ്ങിന്‍ തോപ്പുകളും തീര്‍ക്കുന്ന സുന്ദരദൃശ്യം കായലിലൂടെയുള്ള യാത്രയില്‍ നിങ്ങള്‍ക്ക്‌ സന്തോഷം പകരും.

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. പകല്‍യാത്രയും പകലും രാത്രിയും ഹൗസ്‌ബോട്ടില്‍ ചെലവഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാക്കേജുകളും ലഭ്യമാണ്‌. സഞ്ചാരികള്‍ക്ക്‌ അവരുടെ പോക്കറ്റിന്റെ കനത്തിനും സൗകര്യത്തിനും അനുസരിച്ച്‌ അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.

ഹൗസ്‌ബോട്ടില്‍ എല്ലാത്തരം ആധുനിക ആഡംബര സൗകര്യങ്ങളും ഉണ്ട്‌. കിടക്ക ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയ കിടപ്പുമുറികള്‍, അടുക്കള, ബാല്‍ക്കണി, മറ്റു ഉല്ലാസ സാധ്യതകള്‍ എന്നിവ ഹൗസ്‌ബോട്ടുകളിലെ എടുത്തുപറയത്തക്ക സൗകര്യങ്ങളാണ്‌. ഇതിന്‌ ചുറ്റിലുമായി ചെലവ്‌ കുറഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടങ്ങളില്‍ നിന്ന്‌ സ്‌പാ, അയുര്‍വ്വേദിക്‌ മസ്സാജ്‌, കടല്‍ വിഭവങ്ങള്‍ എന്നിവ ആസ്വദിക്കാവുന്നതാണ്‌.

Advertisements
Share news