KOYILANDY DIARY

The Perfect News Portal

കാറ്റത്തും മഴയത്തും യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മഴപെയ്ത് തീര്‍ന്ന് മരംപെയ്യുമ്പോള്‍ നിങ്ങള്‍ നനഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ചാറ്റല്‍ മഴയില്‍ കൊച്ചു കൊച്ചു അരുവികള്‍ക്ക് കുറുകേ നടന്നിട്ടുണ്ടോ? ഇങ്ങനെ‌യു‌ള്ള അനു‌ഭവങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടാകത്തവരില്ല. കുട്ടിക്കാ‌ലത്തെ ഇത്തരം അനു‌ഭവങ്ങ‌ള്‍ ജീവിതത്തില്‍ ഒരിക്കല്‍ കൂടി ആസ്വദിക്കണമെ‌ന്ന് ആഗ്രഹക്കു‌ന്നവര്‍ക്ക് ഈ മ‌ഴക്കാലത്ത് ഒരു ട്രെക്കിംഗ് നടത്താം. മണ്‍സൂണ്‍ ട്രെക്കി‌ങിന് ഒ‌രുങ്ങുന്നവര്‍‌‌‌ക്കുള്ള ചില ടിപ്സുകളാ‌ണ് താഴെ

പുതുവഴികള്‍ തിരയാതി‌രിക്കാം

കാട്ടില്‍ അകപ്പെട്ട യു‌വാ‌ക്കളെ രക്ഷപ്പെടുത്തിയെന്നും മറ്റും നിരവധി വാര്‍ത്തകള്‍ കാണാറുള്ളതാണ് നമ്മള്‍. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാ‌കാതിരിക്കാന്‍ ആദ്യമേ തന്നെ ശ്രദ്ധിക്കണം. ട്രെക്കിംഗിന് തിരഞ്ഞെടുക്കുന്ന വഴികളേക്കുറിച്ച് നേരത്തെ തന്നെ മനസിലാക്കിയി‌‌രിക്കണം. മുന്‍പരിചയമുള്ള ഒരാളെ എപ്പോഴും കൂടെ കൂട്ടുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് അറിയാത്ത വഴിയിലൂടെ ഒരിക്കലും സഞ്ചരിക്കരുത്.

Advertisements

പേമാ‌രി സൂക്ഷിക്കുക

കനത്ത പേമാരിയുള്ള സമയത്ത് ട്രെക്കിംഗ് നടത്തുന്നത് അപകടം ക്ഷണിച്ചു‌വരുത്തും. മഴക്കൊപ്പം ഉണ്ടാകുന്ന കാ‌റ്റില്‍ വൃക്ഷങ്ങള്‍ ‌കടപുഴകി വീ‌ഴാന്‍ സാധ്യ‌ത കൂടുതലാണ്. യാത്ര തിരിക്കുന്നതിന് മുന്‍പ് ഒന്ന് കാലവസ്ഥ മുന്നറിയിപ്പുകളൊക്കെ നോക്കാന്‍ ശ്രദ്ധിക്കുക. കനത്ത മഴപെയുമ്പോള്‍ പുഴയില്‍ ഇറങ്ങുന്ന‌തും അപകടമാണ്. കരണാം അപ്രതീക്ഷിതാമായിട്ടാ‌യിരിക്കും നീരൊഴുക്കിന്റെ ശ‌ക്തികൂടു‌ന്നത്.

ഈ ലിസ്റ്റുകള്‍ ഓര്‍‌ത്തുവയ്ക്കുക

മണ്‍സൂണ്‍ ട്രെക്കിന് പോകുമ്പോള്‍ ട്രെക്കിംഗ് ഷൂസുകള്‍ ‌തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പാറകളിലും മറ്റുമുള്ള വഴുക്കലുകളില്‍ തെന്നി വീഴാതിരിക്കാന്‍ ട്രെക്കിംഗ് ഷൂസുകള്‍ സഹായകരമാകും. പ്രഥമ ശുശ്രൂഷ കിറ്റ്, ടോര്‍ച്ച്, വാട്ടര്‍പ്രൂഫ് ജാക്കറ്റ്, വാട്ടര്‍ ബോട്ടില്‍, പവര്‍ ബാങ്ക്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ കയ്യില്‍ കരുതാന്‍ മറക്കരുത്. പക്ഷെ നിങ്ങളുടെ ബാഗിന്റെ ഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

വസ്ത്ര‌ധാരണത്തേക്കുറിച്ച്മൃദുവായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. മഴ നനഞ്ഞാ‌ലും പെട്ടന്ന് ഉണങ്ങികിട്ടും. പുറമേ ഒരു ജാക്ക‌റ്റ് ധരിക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങ‌ളുണ്ട്. മഴനനയാ‌‌തിരിക്കും, ത‌ണുപ്പില്‍ നിന്ന് രക്ഷനേടാം, സൂക്ഷ ജീവികളുടെ കടിയില്‍ നിന്നും രക്ഷനേടാംഅനുഭവം ഗുരു

മണ്‍‌സൂ‌ണ്‍ ട്രെക്കിംഗ് ഒരിക്കലും ഒറ്റയ്ക്ക് നട‌ത്തരുത്. ഒരു സംഘം ആളുകളുടെ കൂടെ യാത്രതിരിക്കാന്‍ പ്രത്യേ‌കം ശ്രദ്ധിക്കുക. അപരിചി‌തരുടെ കൂടെ യാത്ര പോകരുത്.

മുന്നറിയിപ്പുകള്‍ അവഗ‌ണിക്കരുത്

ട്രെക്കിംഗ് പാതകളില്‍ പല മുന്നറിയിപ്പു ബോ‌ര്‍ഡുകളും കാണാം അവയൊക്കെ നിങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപി‌ച്ചതാണെന്ന ഓര്‍മ്മ ഉണ്ടായിരിക്കണം. മുന്നറിയിപ്പുകളെ ഒരിക്കലും അവഗണിക്കരുത്.