ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം ബിജെപി

കൊയിലാണ്ടി: പവ്വുർ കുന്ന് മുതൽ മാന്താരി റോഡു വരെ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ബിജെപി ‘മൂടാടി പഞ്ചായത്ത് 74,75 ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിര്മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തതിനെ തുടര്ന്ന് വഴി തടസ്സപ്പെട്ട സാഹചര്യത്തിൽ, ഗോപാലപുരം ഗോഖലെ യു.പി സ്കൂൾ മുതൽ പാലക്കളം മെയിൻ റോഡ് വരെയുള്ളവർക്ക് യാത്ര ചെയ്യാനാണ് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യം പ്രമേയത്തിലൂടെ ഉന്നയിച്ചത്. യോഗത്തിൽ ബൂത്ത് പ്രസിഡൻ്റുമാരായ മാന്താരി സുരേന്ദ്രൻ, കെ.കെ. കുമാരൻ, ബി.ജെ.പി മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.ടി വിജയൻ അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ എൻ.കെ. ഗണേശൻ, എം.കെ നാരായണൻ എന്നിവര് സംസാരിച്ചു.

