കുട്ടിക്കൊരു വീട് തറക്കല്ലിട്ടു

കൊയിലാണ്ടി; കെ എസ് ടി എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് തറക്കല്ലിടൽ ചേമഞ്ചേരി വാളാർ കുന്നുമ്മൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ രവീന്ദ്രൻ അധ്യക്ഷനായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ, സംസ്ഥാന കമ്മറ്റി അംഗം കെ ഷാജിമ, ജില്ലാ സെക്രട്ടറി ആർ എം രാജൻ, നിർമ്മാണ കമ്മറ്റി ചെയർമാൻ ഇ അനിൽകുമാർ, ശാലിനി ബാലകൃഷ്ണൻ, ബിന്ദുസോമൻ, ഗീത മുല്ലോളി, സജിത ഷെറി, ഗണേശ് കക്കഞ്ചേരി ചന്ദ്രമതി, അരവിന്ദൻ വി, സൽജിത്ത്, സ്വാഗതസംഘം ജനൽ കൺവീനർ ഡി കെ ബിജു സ്വാഗതവും ഉണ്ണികൃഷ്ണൻ സി നന്ദിയും പ്രകടിപ്പിച്ചു.

