KOYILANDY DIARY

The Perfect News Portal

കൂണ്‍ അച്ചാര്‍

ചേരുവകള്‍

കൂണ്‍ ചെറുതായി അരിഞ്ഞത് -300 ഗ്രാം . നല്ളെണ്ണ -150 മില്ലി ലിറ്റര്‍ . കടുക് -ഒരു സ്പൂണ്‍ . ഇഞ്ചി ചെറുതായി അരിഞ്ഞത് -50 ഗ്രാം . വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -50 ഗ്രാം . പച്ചമുളക് പൊടിയായി അരിഞ്ഞത് -50 ഗ്രാം . കറിവേപ്പില -മൂന്ന് തണ്ട് . മഞ്ഞള്‍പ്പൊടി -ഒരു സ്പൂണ്‍ . മുളകുപൊടി -ഒരു സ്പൂണ്‍ . ഉലുവ പൊടിച്ചത് -ഒരു സ്പൂണ്‍ . വിനാഗിരി -75 മില്ലിലിറ്റര്‍ . ഉപ്പ് -പാകത്തിന്

തയാറാക്കുന്നവിധം

Advertisements

നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ച്‌ ചൂടാകുമ്ബോള്‍ കടുക് പൊട്ടിക്കുക. ഇതില്‍ നാലുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ ചേര്‍ക്കുക. തൊട്ടുപിന്നാലെ കൂണ്‍ചേര്‍ത്ത് നന്നായി വഴറ്റുക. ബാക്കി ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. കൂണ്‍ അച്ചാര്‍ തണുത്തശേഷം തുടച്ചുവൃത്തിയാക്കിയ കുപ്പികളില്‍ നിറക്കുക. കൂടുതല്‍ നാള്‍ കേടുകൂടാതിരിക്കാന്‍ നല്ളെണ്ണ ചൂടാക്കി തണുത്ത ശേഷം മുകളില്‍ ഒഴിച്ച്‌ നന്നായി അടച്ച്‌ സൂക്ഷിക്കാം.