KOYILANDY DIARY

The Perfect News Portal

പഴം കായ നിറച്ചത്

ചേരുവകള്‍:

ചെറി‍യ നേന്ത്രപ്പഴം -6 എണ്ണം (നന്നായി പഴുത്തത്)

മുട്ട -2 എണ്ണം

Advertisements

തേങ്ങ ചിരവിയത് -ഒരു കപ്പ്

പഞ്ചസാര -1/2 കപ്പ്

ഏലക്കായ് പൊടിച്ചത് -ഒരു നുള്ള്

എണ്ണ -പൊരിക്കാന്‍ ആവശ്യത്തിന്

മൈദ -ഒരു കപ്പ് (കട്ടിയായ കലക്കിയത്)

പാകം ചെയ്യുന്ന വിധം:

ഒരു പാത്രത്തില്‍ തേങ്ങയും പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത് അടുപ്പില്‍വെച്ച്‌ വറ്റിച്ച്‌ വഴറ്റുക.

വെള്ളം വറ്റിയാല്‍ മുട്ട കലക്കി ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കി വറുത്തെടുക്കുക. ഈ കൂട്ട് ഒരു പാത്രത്തില്‍ മാറ്റിവെക്കുക. ഒാരോ പഴത്തിന്‍റെയും നെറുകെ കത്തി കൊണ്ട് കീറുക. ഇങ്ങനെ രണ്ട് പ്രാവശ്യം കീറിയാല്‍ ഒരു പഴത്തിന് നാലു വിടവുകള്‍ ലഭിക്കും. കീറുമ്ബോള്‍ പഴത്തിന്‍റെ അറ്റം വിട്ടുപോകരുത്. ഇതിനകത്ത് തയാറാക്കിയ കൂട്ട് നിറക്കുക. നിറച്ചു കഴിഞ്ഞ് മൈദ കലക്കിയത് കൊണ്ട് അടക്കുക. നാല് ഭാഗം അടച്ചു കഴിഞ്ഞ് എണ്ണയിലിട്ട്  പൊരിച്ചെടുക്കുക.