ബഹറൈന്‍ എംബസിക്ക് മുന്നിൽ വൃക്ഷത്തൈ നട്ട് കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: വൃക്ഷങ്ങളെ സ്നേഹിക്കുന്ന കൊയിലാണ്ടി സ്വദേശി യൂസഫ് യൂസൈറ ലോക പരിസ്ഥിതി ദിനത്തിൽ ജോലി സ്ഥലമായ കുവൈറ്റ് ബഹറൈന്‍ എംബസിക്ക് മുന്നിൽ വൃക്ഷത്തൈ നട്ടു. ബഹറൈനില് ജോലിചെയ്യുന്ന കൊയിലാണ്ടിക്കാരനായ യൂസഫ് യുസൈറയാണ് കടലും കടന്ന് തന്റെ പരിസ്ഥതി സ്‌നേഹം മാവിൻ തൈ നട്ടു പ്രകടിപ്പിച്ചത്. എല്ലാ വർഷങ്ങളിലും ഇത്തരത്തിൽ വൃക്ഷ തൈ നടുക എന്നത് യൂസഫിന് ഒരു അവേശമാണ്.

