KOYILANDY DIARY.COM

The Perfect News Portal

SPC ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു


ഉള്ള്യേരി: പാലോറ HSS ൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ എസ്. പി. സി കേഡറ്റുകളുടെ ത്രിദിന പരിശീലന ക്യാമ്പ് ഉണർവ് 2022 സംഘടിപ്പിച്ചു.  അത്തോളി സ്റ്റേഷൻ എസ്.ഐ. പി.കെ.മുരളി പതാക ഉയർത്തി.  കുട്ടികളുടെ അവകാശത്തേയും നിയമ ബോധത്തേയും കുറിച്ച് പേരാമ്പ്ര സബ്ഡിവിഷൻ എ.എൻ.ഒ വി.യൂസഫ് ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ കെ.കെ. സത്യേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.എം. സത്യൻ, സി. രജീഷ്, പി. സതീഷ്കുമാർ, ഇ.എം. ധനേഷ്, എം. ഫസലുന്നീസ എന്നിവർ ആശംസകൾ അറിയിച്ചു.         

ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ കായികാഭ്യാസങ്ങളും, റോഡ് വാക് ഏൻഡ് റണ്ണും, യോഗയും പരേഡും പരിശീലിച്ചു. സോഷ്യൽ മീഡിയ, ട്രാഫിക്ബോധവൽക്കരണ ശുഭയാത്ര, പോക്സോ ആക്ട്, ചെയ്ഞ്ച് ലീഡർ, കുട്ടികളുടെ അവകാശങ്ങൾ എന്നീ വിഷയങ്ങളിൽ വി.കെ.ജമീല, പി.മുഹമ്മദ്, പി.രാജൻ, പി.ടി.രമേശൻ, പി.കുഞ്ഞോയ് എന്നിവർ ക്ലാസെടുക്കുകയും കേഡറ്റുകളുമായി ചർച്ച നടത്തുകയും ചെയ്തു. 

ഉണർവ് 2022 ക്യാമ്പിന്റെ ഭാഗമായി ഈ വർഷം പിരിയുന്ന കെ. ജ്യോതിലക്ഷ്മി ടീച്ചറെ ആദരിക്കുകയും വിവിധ മത്സര പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കേഡറ്റുകൾ “യെസ് ടു സ്പോർട്സ് നോ ടു ഡ്രഗ്സ്” എന്ന പേരിൽ സ്പോർട്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.  ഗ്രാമവീഥികളെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഹരിതശോഭ പദ്ധതിയുടെ തുടർച്ചയായി വാർഡ് മെമ്പർ പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കേഡറ്റുകളും രക്ഷിതാക്കളും ചേർന്ന് വഴിയരികിലെ ചെടികളുടെ സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യശേഖരണവും നടത്തി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *