KOYILANDY DIARY

The Perfect News Portal

വെളുത്തുള്ളി തേനില്‍ 7 ദിവസം, വെറുംവയറ്റില്‍… 

വെളുത്തുളളിയും തേനുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്. പ്രകൃതിദത്ത മരുന്നുകളെന്നു കൂടി പറയാം. നാടന്‍ മരുന്നു പ്രയോഗങ്ങില്‍ ഇവയുടെ ഉപയോഗം ഏറെയാണ്. വെളുത്തുള്ളിയും തേനും ഒരുമിച്ചാലോ, അതായത് വെളുത്തുള്ളി തേനിലിട്ട് ഒരാഴ്ച കഴിച്ചാല്‍ പല പ്രയോജനങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

രോഗങ്ങള്‍ തടയാന്‍, അതായത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു ഉത്തമമാര്‍ഗമാണിത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇത് രക്തധമനികളിലെ കൊഴുപ്പിന്റെ പാളി നീക്കും. നല്ല രക്തപ്രവാഹത്തിന് സഹായിക്കും. ഇതുവഴി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയും

Advertisements

തൊണ്ടയിലെ അണുബാധ മാറ്റാനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്. തൊണ്ടവേദനയും ശമിയ്ക്കും. തേനിനും വെളുത്തുള്ളിയ്ക്കുമെല്ലാം ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ തടയാനുളള കഴിവുണ്ട്.

വയറിളക്കത്തിനുള്ള പ്രകൃതിദത്ത മരുന്നാണ് വെളുത്തുള്ളി തേനിലിട്ടു കഴിയ്ക്കുകയെന്നത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.

കോള്‍ഡ്, ഫ്‌ളൂ, സൈനസൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കാന്‍ ഏറ്റവും മികച്ചത്.

ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും തടിപ്പിനുമുള്ള നല്ലൊരു പരിഹാരമാണ് തേനിലിട്ട വെളുത്തുള്ളി.

ഏഴു ദിവസം ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളും. ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണകരം.