KOYILANDY DIARY.COM

The Perfect News Portal

നിവിന്‍ പോളിയുടെ മകന്‍ ദാദ (ദാവീദ്)യുടെ നാലാം പിറന്നാള്‍ ആഘോഷം കാന്‍സര്‍ രോഗികള്‍ക്കൊപ്പം

തൃശൂര്‍:  മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ മകന്‍ ദാദ (ദാവീദ്)യുടെ നാലാം പിറന്നാള്‍ ആഘോഷം കാന്‍സര്‍ രോഗികള്‍ക്കൊപ്പം. ആഘോഷങ്ങളോ താരപരിവേഷമോ ഒന്നുമില്ലാതെ നിവിന്‍ മകന്‍ ദാദയുടെ പിറന്നാള്‍ ആഘോഷിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍.പതിവ് പോലെ ദാദയെ സ്കൂളിലേക്ക് പറഞ്ഞയച്ച നിവിന്‍ മെഡിക്കല്‍ കോള ജിലെ 350ഓളം വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത്.സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമയം കണ്ടെത്തി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. നിവിന്‍ ഭക്ഷണം വിളമ്ബിക്കൊടുക്കുകയും അവരോടൊപ്പം അല്‍പസമയം ചിലവഴിക്കുകയും ചെയ്തു.

Share news