KOYILANDY DIARY

The Perfect News Portal

അരുണാചലില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട 7 കാര്യങ്ങള്‍

ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമായിരുന്നിട്ടും കുറച്ചുകാലം മുന്‍പ് വരെ അരുണാചല്‍പ്രദേശ് സഞ്ചാരികള്‍ക്ക് പ്രിയപ്പെ‌ട്ട നാടായിരുന്നില്ല. അരുണാചലിനെ ആരും അറിഞ്ഞിരു‌ന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു മാറ്റം വന്നിട്ടുണ്ട്. ആളുകള്‍ അരുണാചലിലേക്ക് യാത്ര പോകാന്‍ തുടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപട‌ത്തിലെ അവിഭാജ്യ മേഖലയായി അരുണാചല്‍ മാറിയിട്ട് അധികം നാള്‍ ആയിട്ടില്ല.

01. കാലവസ്ഥ

നോര്‍ത്ത് ഈസ്റ്റിലെ കാലവസ്ഥ ഒരിക്കലും പ്രവചിക്കാനാവത്തതാണ്. അതി‌നാ‌ല്‍ മോശം കാലവസ്ഥ നിങ്ങളുടെ യാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ മനസില്‍ ഓര്‍‌‌ത്തിരിക്കണം.

02. റോഡുകള്‍

അരുണാചലിലെ റോഡുകള്‍ അത്ര മികച്ചതാണെന്ന് പറയാന്‍ കഴിയില്ല. താവാങിലേക്കുള്ള റോഡ് പ്രത്യേകിച്ച് ബോംദില മുതല്‍ വളരെ ദുര്‍ഘടമാണ്.

03. തദ്ദേശിയര്‍

അരുണാചല്‍ നിവാസികള്‍ എല്ലാവരും സഞ്ചാരികളോട് സൗമ്യതയോടെ പെരുമാറുന്നവരും സഹായമനസ്കരുമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഹിന്ദിയും ഇംഗ്ലീഷും നന്നായി വിനിമയം ചെയ്യാന്‍ കഴിയില്ല.

04. മൊബൈല്‍ നെറ്റ്‌വര്‍ക്ക്

അരുണാചലിലെ മിക്ക മൊബൈല്‍ നെറ്റ് വര്‍ക്കുകളും കാര്യക്ഷമമല്ല. അതിനാല്‍ റേഞ്ച് കിട്ടുന്നയിടത്ത് നിന്ന് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി കമ്മ്യൂണികേറ്റ് ചെയ്യാന്‍ മറക്കരുത്.

05. ഭക്ഷണം

അരുണാചല്‍ പ്രദേശിലെ എല്ലായിടത്തും വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കണമെന്നില്ല. നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍ നൂഡില്‍സ് പോലുള്ള റെഡി റ്റു കുക്ക് ഫുഡ് ഐറ്റംസ് കരുതുന്ന‌ത് നല്ലതാണ്.

06. കൂടുതല്‍ ദിവ‌സങ്ങള്‍

പ്രതീക്ഷിച്ച ദിവസങ്ങള്‍ക്കുള്ളില്‍ അരുണാചല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമില്ല. മോശം കാലവസ്ഥയും ഉരുള്‍പൊട്ടലും നിങ്ങളുടെ യാത്രയെ തടസ്സം ചെയ്യാം. അതിനാല്‍ കയ്യില്‍ കൂടുതല്‍ സമയവും പണവും കരുതാന്‍ മറക്കരുത്.

07. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നവര്‍ മുന്‍കൂട്ടി തന്നെ അവിടെ സന്ദര്‍ശിക്കാനുള്ള അനുമതി വാങ്ങണം. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഡെല്‍ഹി, കോല്‍ക്കോത്ത, ഗുവാഹത്തി, തേസ്പൂര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ ഈ അനുമതി കരസ്ഥമാക്കാം.