KOYILANDY DIARY.COM

The Perfect News Portal

ബൈക്കപകടത്തിൽ പരിക്കേറ്റവർക്ക് മന്ത്രിയുടെ പൈലറ്റ് വാഹനം തുണയായി

കൊയിലാണ്ടി: കൊല്ലം പെട്രോൾ പമ്പിനുസമീപം ഇന്നലെയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റവരെ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ തിക്കോടിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് പെട്രോൾ പമ്പിന്‌സമീപം അപടം ഉണ്ടായത്. ഉടനതന്നെ മന്ത്രി എസ്‌കോർട്ട് വാഹനത്തിലെ എസ്. ഐ. നിപുൺശങ്കറിനോട് അവരെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പരിക്കേറ്റ സിസോർ (23), ബെൽവിൻ (25) എന്നിവരെ താലൂക്കാശുപത്രിയിൽ നിന്ന് മെഡിക്കൽകോളജിലേക്ക് മാറ്റി. എസ്‌കോർട്ട് ഇല്ലാതെയായിരുന്നു മന്ത്രിയുടെ തുടർ യാത്ര.

Share news