പ്രോ–ടേം സ്പീക്കറായി എസ് ശര്‍മ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം > പതിനാലാം നിയമസഭയുടെ പ്രോ–ടേം സ്പീക്കറായി സിപിഐ എമ്മിലെ എസ് ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രിയായ എസ് ശര്‍മ നിയമസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ്.
നിയമസഭ ചേരുന്ന ജൂണ്‍ രണ്ടിന് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത് അദ്ദേഹമായിരിക്കും. മൂന്നിന് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തുന്നതും പ്രോ–ടേം സ്പീക്കറുടെ ചുമതലയിലായിരിക്കും.

