പതിനാലാം പഞ്ചവത്സര പദ്ധതി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് അംഗങ്ങളുടെ പൊതുയോഗം

കൊയിലാണ്ടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് അംഗങ്ങളുടെ പൊതുയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ. അജ്നഫ് അധ്യക്ഷത വഹിച്ചു.

അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്രമായ വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളാണ് യോഗം ചർച്ച ചെയ്തത്. 14 വർക്കിങ് ഗ്രൂപ്പുകളായി തിരിഞ്ഞ് ഉല്പാദനം, ടൂറിസം മേഖലക്ക് ഊന്നൽ നൽകിയും മറ്റ് വിവിധ മേഖലകളിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും യോഗം ചർച്ച ചെയ്തു.


വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ഷീല ധനകാര്യ വിശകലനം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി മുരളീധരൻ മാസ്റ്റർ വികസന സമീപനം അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി സി. കെ റഫീഖ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിസ് നന്ദിയും പറഞ്ഞു


.

