പുറക്കാട് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ പുറക്കാട് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതിയായെന്ന് കാനത്തില് ജമീല എം.എൽ.എ. അറിയിച്ചു. നേരെത്തെ സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ 20% തുക വകയിരുത്തിയ ഈ പ്രൊജക്ടിന് ഇപ്പോഴാണ് ഭരണാനുമതിയാകുന്നത്. യുവതീ – യുവാക്കളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് കായിക മേഖലയ്ക്ക് ഉള്ള പങ്ക് വലുതാണ്. പരമ്പരാഗത കളിയിടങ്ങൾ നഷ്ടപ്പെടുന്ന കാലത്ത് വളർന്നു വരുന്ന തലമുറയുടെ കായിക പരിശീലനത്തിന് പൊതു കളിയിടങ്ങൾ ഉണ്ടാവണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നിലപാട് ആണ്.

കൊയിലാണ്ടി മണ്ഡലത്തിലെ പ്രഥമ ഇൻഡോർ മിനി സ്റ്റേഡിയമാണ് പുറക്കാട് ഒരുങ്ങുന്നതെനന് എംഎഎ. പറഞ്ഞു. ഇത് കൂടാതെ മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയിലും (വൻമുഖം ഹൈസ്കൂൾ) കളിസ്ഥലം നിർമ്മാണത്തിൻ്റെ അനുമതിയടക്കമുള്ള കാര്യങ്ങളും മുന്നോട്ട് നീങ്ങുകയാണെന്ന് അവ പറഞ്ഞു.


