കൊയിലാണ്ടി ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം വരുന്നു

കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് പുതിയ ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി 12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സർക്കാറിന്റെ എൻ.എ.എം. പദ്ധതി പ്രകാരം 75 ലക്ഷം രൂപയും, നഗരസഭ ഫണ്ടിൽ നിന്നും 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിയുക. പുതിയ കെട്ടിടത്തിൽ ഒ.പി. ബ്ലോക്ക് പാലിയേറ്റീവ് വിഭാഗം എന്നിവയാണ് പ്രവർത്തിക്കുക. ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എൽ. ആണ് നിർമ്മാണം ഏറ്റെടുത്തത്. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനടുത്ത് തന്നെയായിരിക്കും പുതിയ ബ്ലോക്ക് നിർമ്മിക്കുക.




