KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ കച്ചവട സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന

കൊയിലാണ്ടി ശ്രീ പിഷാരികാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം, നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന, അനധികൃത മദ്യ വിൽപന, ചൂതാട്ടം എന്നിവ തടയുന്നതിനായി റവന്യൂ, പോലീസ്, ആരോഗ്യം, എക്സ്സെസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കൊയിലാണ്ടി തഹസിൽദാർ സി.പി മണിയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. 

ക്ഷേത്രപരിസരത്തെ വിവിധ ഹോട്ടലുകളിലും, താല്ക്കാലിക ഭക്ഷണ സ്റ്റാളുകളിലും, മറ്റ് കടകളിലും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഉപയോഗ ശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്ക് സ്വീകരിക്കേണ്ട ആവശ്യമായ കർശ്ശന നിർദ്ദേശങ്ങൾ എല്ലാ കടയുടമകൾക്കും പരിശോധനയിൽ പങ്കെടുത്ത ഹെൽത്ത്  ഇൻസ്പെക്ടർമാർ നൽകി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുന്നതാണെന്നും, നിയമ ലംഘനം കണ്ടെത്തിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും തഹസിൽദാർ അറിയിച്ചു.

പരിശോധയിൽ കൊയിലാണ്ടി സ്‌റ്റേഷൻ ഹൗസ് ഓഫീസർ സുനിൽ കുമാർ.കെ യുടെ നേതൃത്ത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും, കൊയിലാണ്ടി ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ഡി രഞ്ജിത്ത്,   എക്സൈസ് പ്രിവെൻന്റീവ് ഓഫീസർ ഹാരിസ് എം നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരും, ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത് കുമാർ കെ , രാജീവൻ വി , ഷീബ ടി.കെ, ഷിജിന കെ.കെ, താലൂക്ക് ഓഫീസ് ജീവനക്കാരായ ലാഹിക് പി കെ ,ലിതേഷ് സി പി , ബിനു എം കെ എന്നിവരും പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *