നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു.) ചെങ്ങോട്ട്കാവ് പഞ്ചായത്ത് സമ്മേളനം

ചെങ്ങോട്ടുകാവ്; കോഴിക്കോട് ജില്ലാ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു.) ചെങ്ങോട്ട്കാവ് പഞ്ചായത്ത് സമ്മേളനം, സി.ഐ.ടി.യു. ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. എം. പത്മനാഭൻ (യൂനിയൻ ഏരിയാ പ്രസിഡണ്ട്), മുണ്ട്യാടി ബാബു, സി.കെ. ഉണ്ണി, വി.എം. സിറാജ്, ഷൈജു പി.കെ എന്നിവർ സംസാരിച്ചു. കെ. കെ. അരവിന്ദൻ സ്വാഗതവും, ശിവദാസൻ എം.വി.നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: (പ്രസിഡണ്ട്) കെ.കെ.അരവിന്ദൻ, (സെക്രട്ടറി) ഗിരീശൻ കെ.കെ., (ട്രഷറർ) ശിവദാസൻ കെ.കെ. മാർച്ച് 28. 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വമ്പിച്ച വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


