KOYILANDY DIARY.COM

The Perfect News Portal

ജനസമക്ഷം സില്‍വര്‍ ലൈന്‍ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. ഉച്ച കഴിഞ്ഞ് 3.30ന് വെള്ളയില്‍ സമുദ്ര ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരും കെ – റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, വിവിധ തുറകളിലുള്ള വികസന തത്പരര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

കെ – റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാറാണ് പദ്ധതി അവതരണം നടത്തുക. സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറും. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *