കൊയിലാണ്ടിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു
കൊയിലാണ്ടിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു. ഇന്ന് വൈകീട്ട് 6 മണിയോട് കൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപത്ത് സംഭവം ഉണ്ടായത്. റെയിൽവെ സ്റ്റേഷൻ റോഡിൽ സ്റ്റേഷന് പടിഞ്ഞാറ് ഭാഗം പഴയ റെയിൽവെ ഗേറ്റിന് സമീപത്തുനിന്ന് 75 വയസ്സുള്ള ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശിയിയ ഒരാളെയാണ് മൂന്നംഗം സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. മൽപ്പിടുത്തത്തിൽ അദ്ധേഹത്തിൻ്റെ ഷർട്ട് കീറുകയും ചെറിയ പരിക്കേൽക്കുകയും ചെയാതതായാണ് അറിയുന്നത്. പോക്കറ്റിലുള്ളപണം അക്രമികൾ കവരുകയും ചെയ്തു.

കൊയിലാണ്ടി പട്ടണത്തിലെ മലഞ്ചരക്ക് വ്യാപരിക്ക് അടക്ക വിറ്റ ശേഷം പണവുമായി തിരികെ പോകുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് അദ്ധേഹം പറഞ്ഞു. ഉടൻതന്നെ ഓട്ടോറിക്ഷ വിളിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി ഇയാൾ പരാതി നൽകുകയും ചെയ്തു. എസ്.ഐ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരാതിക്കാരനുമായി സംഭവസ്ഥലം സന്ദർശിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമ നടത്തുകയാണ്. മൂന്ന് യൂവാക്കളാണ് അക്രമിസംഘത്തിലുള്ളത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പെട്ടന്ന് തന്നെ പിടികൂടുമെന്ന് എസ്.ഐ. ഉണ്ണികൃഷ്ണൻ പറഞ്ഞു.


