KOYILANDY DIARY.COM

The Perfect News Portal

വനിതാ ദിനത്തില്‍ നിലമ്പൂരില്‍ “ഷീ ക്യാമ്പ്” ഒരുങ്ങുന്നു

കോഴിക്കോട്: വനിതാ ദിനത്തില്‍ നിലമ്പൂരില്‍ “ഷീ ക്യാമ്പ്” ഒരുങ്ങുന്നു “ഇത് നിങ്ങളുടെ ലോകം, കാഴ്ചകള്‍ നിങ്ങള്‍ക്ക് സ്വന്തം” കാണാക്കാഴ്ചകള്‍ ഒപ്പിയെടുക്കാനും  പ്രകൃതിയെ അറിയാനും നിലമ്പൂരില്‍ ഒരു രാവും പകലും ഒരുക്കി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വനിതാ ദിനത്തില്‍ (മാര്‍ച്ച് 8) നിങ്ങള്‍ക്കൊപ്പം ചേരുന്നു. മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, വ്ളോഗിങ് എന്നിവയില്‍  സൗജന്യ പരിശീലനം നല്‍കും.

പശ്ചിമഘട്ടത്തിന്റെ വന്യതയിലൂടെ ട്രക്കിങ് നടത്താനും ദൃശ്യങ്ങൾ പകർത്താനും ക്യാമ്പ് അവസരമൊരുക്കും. 18 വയസ് മുതല്‍ 35 വയസ് വരെയുള്ള വനിതകള്‍ക്ക്  ക്യാമ്പിൻ്റെ ഭാഗമാകാം. മാര്‍ച്ച് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. സ്വന്തമായി ക്യാമറയുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവർ diomlpm2@gmail.com എന്ന ഇമെയിൽ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ബയോഡാറ്റ സഹിതം രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734387.

Share news

Leave a Reply

Your email address will not be published. Required fields are marked *