ഭിന്നശേഷി ഉപകരണം വിതരണ ഉദ്ഘാടനം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി ഉപകരണ വിതരണം പൂക്കാട് എഫ് എഫ് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷതവഹിച്ചു, ഡി പി ഒ അനിത പി പി പദ്ധതി വിശദീകരണം നടത്തി. എൻ പി മൊയ്തീൻകോയ, സുധ കാപ്പിൽ, ബിന്ദു സോമൻ, മനത്താനത്ത് ഗോവിന്ദൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു 14 ഇനം ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷിബ ശ്രീധരൻ സ്വാഗതവും, ഐ സി ഡി എസ് സൂപ്പർ വൈസർ രമ്യ കെ ആർ നന്ദിയും പറഞ്ഞു.

