സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി ജയൻ വരിക്കോളിയെ തെരഞ്ഞെടുത്തു
കൊയിലാണ്ടി: റവന്യു അവാർഡ്- സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി ജയൻ വരിക്കോളിയെ തെരഞ്ഞെടുത്തു. കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫീസറും വിയ്യൂർ സ്വദേശിയുമാണ് അദ്ധേഹം. സംസ്ഥാന റവന്യു വകുപ്പിൻ്റെ നേതൃത്വത്തിൽ പരാതിക്കിടയില്ലത്ത വിധം ചുമതലകൾ കൃത്യമായ നിർവ്വഹിക്കുന്ന വില്ലേജ് ഓഫീസർമാരുടെ പട്ടികയിൽ നിന്നാണ് അദ്ധേഹത്തെ തെരഞ്ഞെടുത്തത്. ഓഫീസിൽ എത്തുന്ന ഫയലുകളിൽ അതിവേഗം തീർപ്പ് കൽപ്പിക്കൽ, ഫയലുകളുടെ നീക്ക് പോക്ക്, നികുതി വരുമാനത്തിലെ വർദ്ധനവ്, ഫീൽഡ് വർക്കുകളുടെ പൂർത്തീകരണം എന്നിവയിൽ കാണിക്കുന്ന ജാഗ്രതയും ഓഫീസിലെത്തുന്നവരോട് കാണിക്കുന്ന സമീപനവും അദ്ധേഹത്തെ മികച്ച ഓഫീസറാക്കി മാറ്റി. കൂടാതെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഓഫീസ് സംവിധാനമായി പന്തലായനി വല്ലേജ് ഓഫീസിനെ മാറ്റി എന്നതും എടുത്ത് പറയേണ്ടതാണ്.

അസൗകര്യങ്ങൾ കാരണം വീർപ്പുമുട്ടിയ ഓഫീസിനെ സൗകര്യപ്രഥമായ ജനസൗഹൃദ ഓഫീസാക്കി മാറ്റാൻ നടത്തിയ ഇടപെടൽ വിജയം കാണുകയും ചെയ്തു. ഇന്ന് ജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട വില്ലേജ് ഓഫീസായി ഇവിടെ മാറിയിട്ടണ്ട്. ഓഫീസ് സൗകര്യത്തിൻ്റെ കാര്യത്തിൽ നാട്ടുകാർക്കും ഒരു പരാതിയുമില്ലാത്ത സ്ഥിതിയിലേക്ക് വന്നു എന്നത് വില്ലേജ് ഓഫീസർ എന്ന നിലയിൽ അദ്ധേഹം നടത്തിയിട്ടുള്ള കഠിന ശ്രമത്തിൻ്റെ ഭാഗമാണ്. വയനാട് വെള്ളമുണ്ടയിലും, ചേമഞ്ചേരി വില്ലേജ് ഓഫീസിലും അദ്ധേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പന്തലായനി വില്ലേജ് ഓഫീസിലെ സേവനം മൂന്നാം വാർഷത്തിലേക്ക് കടക്കുന്നതിനിടയിലാണ് അദ്ധേഹത്തിന് മികച്ച വില്ലേജ് ഓഫീസർക്കുള്ള ബഹുമതി കിട്ടുന്നത്.


