ജെ. സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന് മുഖ്യമന്ത്രി സമ്മാനിച്ചു
കോഴിക്കോട്: ജെ. സി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പി ജയചന്ദ്രൻ്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സന്ധ്യ പരിപാടിയുടെ മാറ്റുകൂട്ടി. IFFK യുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. 28-ാമത് ജെ സി ഡാനിയേല്‍ പുരസ്കാരമാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഭാവഗായകന്‍ ഏറ്റുവാങ്ങിയത്.അര്‍ഹമായ കരങ്ങളിലാണ് പുരസ്‌കാരം എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചതാണ് പി ജയചന്ദ്രൻ്റെ പേരെന്ന് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പി. ജയചന്ദ്രനും പങ്കുവച്ചു. 26-ാമത് ഐ. എഫ്. എഫ്. കെ. യുടെ ലോഗോ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ഗായകരായ വിധു പ്രതാപ്, കല്ലറ ഗോപന്‍, അഖില ആനന്ദ് തുടങ്ങിയവര്‍ ചേര്‍ന്ന് ഒരുക്കിയ ഭാവ ഗാന സാഗരം എന്ന പരിപാടി പുരസ്‌കാര സമര്‍പ്പണത്തിന് ശേഷം അരങ്ങേറി. മന്ത്രി ജി ആര്‍ അനില്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.


