കൊയിലാണ്ടി എടവണ്ണ ദേശീയപാത വികസനം: പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണം ജെ.ഡി.എസ്.
ഉള്ളിയേരി : കൊയിലാണ്ടി എടവണ്ണ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉള്ളിയേരി ടൗണിലും സപ്ലൈക്കോ മുതൽ പാലോറ സ്റ്റോപ്പ് വരെയും മാസങ്ങളോളമായി നടക്കുന്ന പൊതുമരാത്ത് വർക്കുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ്. ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അധികൃതർക്ക് നിവേദനം കൈമാറി. ഓവുചാൽ പണി തീർക്കാതെയും, റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി കടകൾക്ക് മുൻപിൽ ഉയരത്തിൽ സ്ലാബ് വെച്ചത് കൊണ്ട് കടയിലേക്ക് കയറുവാൻ കഴിയാത്ത അവസ്ഥയുമാണ് മാസങ്ങളായി ഉള്ളത്. ഇത് വ്യാപാരികൾക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്.

പല തവണ KSPT അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് വ്യാപാരിവ്യവസായി സമിതി ഉള്ളിയേരി യൂണിറ്റിന്റ നേതൃ തത്തിൽ വ്യാപാരികളുടെ മാസ് പെറ്റീഷൻ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും KSPT അധികൃതർക്കും നൽകിയിരുന്നും എന്നിട്ടും പ്രശ്നപരിഹാരത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ല.


