വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന പിൻവലിക്കണം: കേരള വിദ്യാർത്ഥി ജനത
കോഴിക്കോട്: വിദ്യാർത്ഥി കളുടെ യാത്രാനിരക്ക് വർധന പിൻവലിക്കണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലത്ത് ബസിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരുടെ മക്കളാണ്. അത്തരം വിദ്യാർത്ഥികളിൽ നിന്നും കൂടുതലായി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് അനീതിയാണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവും ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിലും പ്രസ്താവിച്ചു.

