ജില്ലാതല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്
കൊയിലാണ്ടി : ജില്ലാതല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡൻറ് കെ വി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പി ഷമീർ, കെ സിറാജ് എന്നിവർ സംസാരിച്ചു. എൻ വി ഷഫ്നാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി വി മുഹമ്മദ് സിദ്ദീഖ് നന്ദി പറഞ്ഞു. ജനുവരി 21ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പ് മാറ്റി വെച്ചതായും ജില്ലാ സെക്രട്ടറി അറിയിച്ചു.

