വരുന്നു ഡെല്‍റ്റക്രോണ്‍
വാഷിംഗ്ടണ്‍: വരുന്നു ഡെല്‍റ്റക്രോണ്‍. ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിൻ്റേയും സങ്കര ഇനം വകഭേദത്തെ കൂടി കണ്ടെത്തി. ഡെല്‍റ്റയുടേയും ഒമിക്രോണിൻ്റേയും സങ്കര ഇനമായതിനാല്‍ ഡെല്‍റ്റക്രോണ്‍ എന്ന പേരാണ് നല്‍കിയത്. സൈപ്രസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ ഇനം വകഭേദം കണ്ടെത്തിയത്.

ഡെല്‍റ്റയുടെ ജീനോമില്‍ ഒമിക്രോണിൻ്റേത് പോലുളള ജനിതകം കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരിട്ടത്. സൈപ്രസ് സര്‍വ്വകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി മേധാവിയും പ്രൊഫസറുമായ ലിയോണ്‍ഡിയോസ് കോസ്റ്റ്‌റികിസാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.25 ഡെല്‍റ്റക്രോണ്‍ കേസുകള്‍ സൈപ്രസില്‍ കണ്ടെത്തി. പുതിയ ഇനം വ്യാപന ശേഷി കൂടിയതാണോ തുടങ്ങിയ വിലയിരുത്തലുകളും ഗവേഷണവും നടക്കുന്നതേയുളളൂ.


