ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര
ഇടുക്കി: അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്. എന്നാൽ വഴിയോരങ്ങളിലെ തിരക്ക് നിയന്ത്രിക്കാതെ വന്നാൽ രാത്രി വളരെ വൈകിയാകും മൃതദേഹം തളിപ്പറമ്പിലെത്തുകയെന്നാണ് വിലയിരുത്തുന്നത്.

കടന്നു പോകുന്ന വഴികള്‍

- 9 മണി – ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ്
- 9:30 – അശോക കവല
- 10 മണി – തൊടുപുഴ
- 10:30 – മൂവ്വാറ്റുപുഴ
- 11 മണി – പെരുമ്പാവൂര്‍
- 12 മണി – അങ്കമാലി
- 1 മണി – തൃശ്ശൂര്‍
- 1:45 – എടപ്പാള്‍
- 2:15 – കോട്ടയ്ക്കല്‍
- 3:30 – കോഴിക്കോട്
- 4 മണി – കൊയ്‌ലാണ്ടി
- 4:30 – വടകര
- 5 മണി – തലശ്ശേരി
- 5:30 – കണ്ണൂര്‍
- 6 മണി – തളിപ്പറമ്പ്
വീടിനടുത്തുള്ള 8 സെന്റ് സ്ഥലം പാർട്ടി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. അവിടെയാണ് ധീരജിന്റെ മൃതദേഹം സംസ്‌ക്കരിക്കുക.
Advertisements


