KOYILANDY DIARY

The Perfect News Portal

സ്വീറ്റ് സമോസ തയ്യാറാക്കാം

സമോസ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രായഭേദമന്യേ തന്നെ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്നതാണ് സമോസ. എന്നാല്‍ ഇത്തവണ അല്‍പം വ്യത്യസ്തതയുള്ള സമോസയാണ് നമ്മള്‍ തയ്യാറാക്കുന്നത്. മസാല നിറച്ച സമോസയായിരിക്കും പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഇത്തവണ അല്‍പം മധുരം നിറഞ്ഞ സമോസയാണ് എന്നതാണ് പ്രത്യേകത. എരിവിനു പകരം അല്‍പം മധുരം നിറഞ്ഞ സ്വീറ്റ് സമോസ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പു പൊടി- രണ്ട് കപ്പ്

Advertisements

തേങ്ങ ചിരവിയത്- മുക്കാല്‍ കപ്പ്

പഞ്ചസാര- കാല്‍ കപ്പ്

കശുവണ്ടി- ആവശ്യത്തിന്

കിസ്മിസ്- ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി- ഒരു നുള്ള്

നെയ്യ്- ഒന്നര ടീസ്പൂണ്‍

ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക. തേങ്ങ ചിരവിയതില്‍ ഇതും പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഗോതമ്പു പൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പാകത്തില്‍ കുഴയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തുക. ഇതിനുള്ളില്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന തേങ്ങാക്കൂട്ട് നിറയ്ക്കുക. അതിനു ശേഷം വശങ്ങള്‍ നന്നായി യോജിപ്പിച്ച് സമോസ പരുവത്തില്‍ മടക്കി എണ്ണയില്‍ വറുത്തു കൊരുക. രുചികരമായ നാലുമണിപ്പലഹാരം സ്വീറ്റ് സമോസ റെഡി.