KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ സുഹൃദ് വേദി “പുസ്തക ചര്‍ച്ച” സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സുഹൃദ് വേദി “പുസ്തക ചര്‍ച്ച” സംഘടിപ്പിച്ചു. നോവലിസ്റ്റ് യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. യാത്രയുടെ എല്ലാ അനുഭൂതികളെയും സംക്രമിപ്പിച്ചു കൊണ്ട് വായനക്കാരെ തന്നോടൊപ്പം സഞ്ചരിപ്പിക്കുന്ന കൃതിയാണ് എം. ഹര്‍ഷന്‍ രചിച്ച കലിംഗ ഹൃദയത്തിലൂടെ എന്ന യാത്രാഖ്യാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശവും, ചരിത്രവും, കലകളും, പ്രകൃതിയും, ജീവിതവും, സംസ്‌കാരവും പുസ്തകത്തില്‍  നിറഞ്ഞു നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ആകാശവാണി അസിസ്റ്റൻ്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ.ഒ.വാസവന്‍ അധ്യക്ഷനായിരുന്നു. ഡോ.സോമന്‍ കടലൂര്‍, ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം തലവന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ടി.നാരായണന്‍, പാലക്കാട് പ്രേംരാജ്, രാജന്‍ നടുവത്തൂര്‍, പി.പി. സുരേഷ്‌കുമാര്‍, സി. ജിതിന്‍, മാധവന്‍ ബോധി, ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *