KOYILANDY DIARY

The Perfect News Portal

ഒരു നേരം ചപ്പാത്തി കഴിച്ചാല്‍ പോരേ??

അസുഖങ്ങള്‍ ഭയന്ന് ആളുകള്‍ ചപ്പാത്തിയിലേക്കു തിരിയുന്ന കാലമാണിത്. ചോറിനെ അപേക്ഷിച്ച് ആരോഗ്യഗുണങ്ങള്‍ ചപ്പാത്തിയ്ക്കു ധാരാളമുണ്ട്. എങ്കിലും ചപ്പാത്തിയ്ക്കു മുഖം തിരിച്ചു നില്‍ക്കുന്ന പലരുമുണ്ട്, പ്രത്യേകിച്ചു മലയാളികള്‍. ചപ്പാത്തി കഴിയ്ക്കാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

അരിയെ അപേക്ഷിച്ച് കൊഴുപ്പു കുറവായതു കൊണ്ട് ചപ്പാത്തി കഴിച്ചാല്‍ തടിയ്ക്കുമെന്നു ഭയക്കേണ്ട. എന്നാല്‍ ആരോഗ്യമുള്ള ശരീരം ലഭിക്കുകയും ചെയ്യും.

പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് ഭയക്കാതെ കഴിയ്ക്കാവുന്ന ഭക്ഷണം.

Advertisements

ആയുര്‍വേദ പ്രകാരവും ഗോതമ്പ് ശരീരത്തിന് ചേര്‍ന്നൊരു ഭക്ഷണമാണ്. വാത, പിത്ത, കഫ ദോഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്ന നല്ലൊരു ഭക്ഷണം. ശരീരത്തിന്റെ അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്താനും ഗോതമ്പിനു കഴിയും.

ഗോതമ്പിലെ സെലേനിയം, നാരുകള്‍, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും സഹായിക്കും.

ഗോതമ്പുപൊടിയില്‍ വൈറ്റമിന്‍ ബി1, ബി2, ബി3, ബി6, ബി9 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഈ ഗുണങ്ങള്‍ ചപ്പാത്തിയിലൂടെ നമുക്കും ലഭിക്കും.

മാവു കുഴച്ച് ഉടനടി ഉണ്ടാക്കുന്ന ഭക്ഷണമെന്നതു കൊണ്ടു തന്നെ പഴയ ഭക്ഷണമെന്ന ഭയം വേണ്ട. മറ്റു കൃത്രിമ വസ്തുക്കളും ഇതില്‍ ചേര്‍ക്കുന്നില്ല. മാത്രമല്ല, എണ്ണയില്ലാതെ ചുട്ടെടുക്കാമെന്നതും മറ്റൊരു ഗുണം. ഇത് കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു വസ്തുത.

ചപ്പാത്തിയുണ്ടാക്കുന്നത് ഗോതമ്പു പൊടി കൊണ്ടാണെന്നതിനാല്‍ നാരുകള്‍ ധാരാളം ഇതുവഴി ശരീരത്തിലെത്തും. കുടലിന്റെ ആരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതുകൊണ്ടു തന്നെ ചപ്പാത്തി നല്ലതു തന്നെ. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം ലഭിക്കാനും വളരെ എളുപ്പം.