KOYILANDY DIARY

The Perfect News Portal

മുഖം തിളങ്ങാന്‍ ഈ ആയുര്‍വ്വേദ കൂട്ടുകള്‍

മുഖത്തിന് തിളക്കമേകാനും നിറം വര്‍ദ്ധിപ്പിക്കാനും നിരവധി പരീക്ഷണങ്ങളാണ് നമ്മള്‍ നിത്യേന നടത്തുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ക്കവസാനം എന്നു പറയുന്നത് മുഖത്തിന്റെ സ്വാഭാവിക നിറം കൂടി നഷ്ടപ്പെടുക എന്നതാണ്

എന്നാല്‍ ചില ആയുര്‍വ്വേദക്കൂട്ടുകള്‍ക്ക് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇവ എന്തൊക്കെയെന്ന് നോക്കാം. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇത്തരം പരീക്ഷണത്തിന്റെ ഭാഗമായി നമ്മളെ ബാധിയ്ക്കില്ലെന്നതും സത്യമാണ്.

കറ്റാര്‍ വാഴ ഏറ്റവും ഫലപ്രദമായി മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ മൃദുലതയും കാത്തു സൂക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ നിരവധി സൗന്ദര്യസംരക്ഷണ വസ്തുക്കളില്‍ കറ്റാര്‍ വാഴ ഉപയോഗിക്കുന്നു.

Advertisements

ആര്യവേപ്പും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രയേറെ ശ്രദ്ധ പതിപ്പിക്കുന്ന ഒന്നാണ്. ആര്യവേപ്പിന്റെ ഉപയോഗം മുഖത്തിന് നിറം നല്‍കുകയും മുഖത്തെ കറുത്തപാടുകളും പുള്ളികളും ഇല്ലാതാക്കുകയും ചെയ്യുന്നു.

മഞ്ഞള്‍ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു ആയുര്‍വ്വേദ ഉത്പ്പന്നം വേറെയില്ല. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ഇങ്ങനെതന്നെയാണ്. മഞ്ഞളിന്റെ ഉപയോഗം മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന. സൗന്ദര്യസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ പരിഹാരമാണ്.

ആത്മീയ കാര്യങ്ങള്‍ക്കു മാത്രമല്ല ചന്ദനം ഉപയോഗിക്കുന്നത്. നല്ലൊരു സൗന്ദര്യ സംരക്ഷമ വസ്തു കൂടിയാണ് ചന്ദനം. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലും മറ്റു പ്രശ്‌നങ്ങള്‍ക്കും ചന്ദനം അത്രയേറെ ഫലപ്രദമാണ്.

റോസ് വാട്ടറിനേക്കാള്‍ ഉപയോഗ പ്രദമാണ് റോസ്. വിറ്റാമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. റോസ് വാട്ടറും നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ് എന്നുള്ളതാണ് സത്യം.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞിന് നിറം ലഭിയക്കാന്‍ കുങ്കുമപ്പൂ ഉപയോഗിക്കാം. കുങ്കുമപ്പൂവിന്റെ ഉപയോഗം ചര്‍മ്മത്തിന് നിറം നല്‍കുകയും ചര്‍മ്മസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും ചെയ്യുന്നു.