KOYILANDY DIARY

The Perfect News Portal

കാള്‍ നിരക്കുകളും ഡാറ്റാ ചാര്‍ജ്ജും കുറയാന്‍ സാധ്യത

വരും ദിവസങ്ങളില്‍ കാള്‍ നിരക്കുകളും ഡാറ്റാ ചാര്‍ജ്ജും കുറയാന്‍ സാധ്യത. ടെലിഫോണ്‍ കമ്ബനികള്‍ക്കു മേലുളള സ്പെക്‌ട്രം യുസേജ് ചാര്‍ജ്ജ് സര്‍ക്കാര്‍ അഞ്ച് ശതമാനത്തില്‍ നിന്നും മുന്നു ശതമാനമായി കുറച്ചതിനാലാണിത്. സ്പെക്‌ട്രം യൂസേജ് ചാര്‍ജ്ജ് 40 ശതമാനത്തോളം കുറച്ചതിനാല്‍ ഏകദേശം 3000 കോടി രുപയോളമാണ് ടെലിഫോണ്‍ കമ്ബനികളുടെ ലാഭമായി കണക്കാക്കുന്നത്.ഈ ലാഭവിഹിതം കാള്‍ നിരക്കും ഡാറ്റാ ചാര്‍ജ്ജിലും നിരക്കിളവേര്‍പ്പെടുത്തി താഴേക്കിടയിലുളള ഉപഭോക്താക്കളിലെത്തിക്കാന്‍ ടെലഫോണ്‍ കമ്ബനി അധികൃതര്‍ തയ്യാറാവുമെന്നാണ് സാമ്ബത്തിക വിദഗ്ദരുടെ നിരീക്ഷണം.

നെറ്റ് വര്‍ക്ക് തടസ്സങ്ങള്‍ നീക്കി ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായ സര്‍വ്വീസ് ഏര്‍പ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മുന്‍ തൂക്കം നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ മുന്‍ സി.ഇ.ഒ സഞ്ജയ് കപൂര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഐഡിയ സെല്ലുലര്‍ ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്ബനികളുടെ ഓഹരികളില്‍ തിങ്കളാഴ്ച്ച ആറു ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട് .