രവീന്ദ്രൻ പനങ്കുറയെ അനുസ്മരിച്ചു
അത്തോളി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ മുൻ സെക്രട്ടറിയും  ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന രവീന്ദ്രൻ പനങ്കുറയെ റെഡ് ക്രോസ് അനുസ്മരിച്ചു. .
കൂമുള്ളി അത്തോളി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ റെഡ് ക്രോസ് ജില്ല ചെയർമാൻ മാടഞ്ചേരി  സത്യനാഥന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. 

വാർഡ് മെമ്പർ റെഡ് ക്രോസ് ബൈജു കൂമുള്ളി മുഖ്യാതിഥിയായി. കൊയിലാണ്ടി താലൂക് ചെയർമാൻ കെ കെ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. സി ബാലൻ, അഖിൽ കൂമുള്ളി, ഹമീദ് എടത്തിൽ, കെ ടി ശശിധരൻ കുമുളളി, പി മുരളീധരൻ എന്നിവർ സംസാരിച്ചു. റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ സ്വാഗതവും സെക്രട്ടറി ദീപു മൊടക്കല്ലൂർ നന്ദിയും പറഞ്ഞു.




 
                        

 
                 
                