പി ടി തോമസ് എം.എൽ.എ (71) അന്തരിച്ചു
കൊച്ചി: കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ് (71) അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. വെല്ലൂർ സിഎംസിയിൽ രാവിലെ 10.15നായിരുന്നു അന്ത്യം. കെപിസിസി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009‐-2014 കാലഘട്ടത്തിൽ ലോക്സഭയിൽ അംഗവുമായിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനാണ്. നിയമബിരുദം നേടിയിട്ടുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

