KOYILANDY DIARY

The Perfect News Portal

ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചു

ഇടപ്പള്ളി: ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു.

ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *