KOYILANDY DIARY

The Perfect News Portal

പിന്നില്‍ വിവാഹ പന്തല്‍ കത്തിയമരുന്നു: ഇതൊന്നും ഗൗനിക്കാതെ മുന്നിലുള്ള ഭക്ഷണം അകത്താക്കുകയാണ്..വീഡിയോ കാണാം

വിവാഹ സല്‍ക്കാരത്തിനിടെ പന്തലിന്​ തീപിടിച്ചാല്‍ എന്തായിരിക്കും അതിഥികളുടെ അവസ്​ഥ? ഒന്നുകില്‍ ​പോയി തീയണക്കാന്‍ ശ്രമിക്കും, അല്ലെങ്കില്‍ തീപടരുന്നതിന്​ മുന്നെ സ്​ഥലത്തുനിന്ന്​ പുറത്തുകടക്കാന്‍ ശ്രമിക്കും. എന്നാല്‍, മഹാരാഷ്​ട്രയിലെ താണെയില്‍ നടന്ന സംഭവത്തിന്‍റെ വിഡിയോ പലരിലും കൗതുകമുണര്‍ത്തുകയാണ്​. പിന്നില്‍ വിവാഹ പന്തല്‍ കത്തിയമരുമ്പോഴും രണ്ടുപേര്‍ ഇതൊന്നും ഗൗനിക്കാതെ മുന്നിലുള്ള ഭക്ഷണം അകത്താക്കുകയാണ്​. താണെയിലെ ഭിവണ്ടിയില്‍ ഞായറാഴ്​ച വൈകീട്ടാണ്​ സംഭവം. വിവാഹ പന്തല്‍ ഉയരത്തില്‍ കത്തുന്നത്​ ഭക്ഷണഹാളില്‍നിന്ന്​ കാണാം. അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ സംഭവം അന്വേഷിക്കുകയും അങ്ങോട്ട്​ പോകുന്നതും വൈറല്‍ വിഡിയോയില്‍ ദൃശ്യമാണ്​.

എന്നാല്‍, ഇതിലൊന്നും യാതൊരു ആശങ്കയും കാണിക്കാതെ രണ്ടുപേര്‍ തങ്ങളുടെ മുന്നില്‍ വിളമ്ബിയ ഭക്ഷണം ആസ്വദിച്ച്‌​ കഴിക്കുകയാണ്​. ഒരാള്‍ ഇട​ക്ക്​ എണീറ്റ്​ പിന്നിലേക്ക്​ നോക്കുന്നുണ്ടെങ്കിലും വീണ്ടും ഭക്ഷണം കഴിക്കല്‍ തുടര്‍ന്നു. മറ്റു ടാബിളുകളില്‍ മിക്കതും കാലിയാണ്​. അന്‍സാരി വിവാഹ മണ്ഡപത്തില്‍ പടക്കം പൊട്ടിത്തെറിച്ചാണ്​ തീപിടിത്തമുണ്ടായത്​. സംഭവത്തില്‍ ആറ് ഇരുചക്രവാഹനങ്ങളും കസേരകളും അലങ്കാരവസ്തുക്കളും കത്തിനശിച്ചു. താണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചതനുസരിച്ച്‌ തീ അണയ്ക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. ഭാഗ്യവശാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *