കൊയിലാണ്ടിയിൽ നാർക്കോട്ടിക് വിഭാഗം റെയ്ഡ്; 250 പാക്കറ്റ് ലഹരി ഉദ്പ്പന്നങ്ങൾ പിടികൂടി

കൊയിലാണ്ടി: ലഹരി ഉൽപ്പന്നങ്ങൾക്കായി കൊയിലാണ്ടിയിൽ വൻ സന്നാഹത്തോടെ നാർകോട്ടിക് വിഭാഗം റെയ്ഡ്. റെയ്ഡിൽ 230 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച ആൽക്കഹോളിക് വിഭാഗത്തിലെ രാഗി, നാർകോട്ടിക് വിഭാഗത്തിലെ പ്രിൻസ് നായകളുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. കൊയിലാണ്ടി പുതിയ സ്റ്റാൻറ്, പെട്ടി കടകൾ, മാർക്കറ്റ്,തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.


ഒരു പച്ചക്കറി കടയിലെ തട്ടിൻ്റെ അടിയിൽ നിന്നാണ് 230 പാക്കറ്റ് ലഹരി വസ്തു 9380 രൂപയും പിടികൂടി ഇതോടനുബന്ധിച്ച് തെരുപ്പറമ്പിൽ സജീവനെ 45’പോലീസ് കസ്റ്റഡിയിലെടുത്തു. നാർ കോട്ടിക് ഡി.വൈ.എസ്.പി. അശ്വ കുമാറിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി എസ്.ഐ. എം.എൽ. അനുപ, കൊയിലാണ്ടി പോലീസ്, പിങ്ക് പോലീസ്, ജനമൈത്രി പോലീസ് എന്നീ വിഭാഗങ്ങളടക്കം വൻ സന്നാഹത്തോടെയായിരുന്നു റെയ്ഡ്. കൊയിലാണ്ടിയിൽ ഹാൻസ് എത്തിക്കുന്ന മുഖ്യകണ്ണിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഡി.വൈ.എസ്.പി. അശ്വ കുമാർ പറഞ്ഞു.


