നൊച്ചാട് എച്ച്.എസ്.എസിൽ പ്രതിഷേധ സദസ്സ് നടത്തി
പേരാമ്പ്ര: ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് നേതൃത്വത്തിൽ നൊച്ചാട് എച്ച്.എസ്.എസിൽ പ്രതിഷേധ സദസ്സ് നടത്തി. ഹൈസ്കൂൾ, ഹയർസെക്കൻഡറി ലയനനീക്കം ഉപേക്ഷിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സദസ്സ് നടത്തിയത്.

കെ.എച്ച്.എസ്.ടി.യു. സംസ്ഥാന പ്രവർത്തകസമിതി അംഗം പി.സി. മുഹമ്മദ് സിറാജ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. നിസാർ, എ.എച്ച്.എസ്.ടി.എ. ജില്ലാ കമ്മിറ്റി അംഗം കെ. സുനിൽകുമാർ, കെ.കെ. അബ്ദുൽഗഫൂർ, കെ.പി. ഗുലാംമുഹമ്മദ്, കെ.എം. ഷാമിൽ, കെ.കെ. റസിയ, എൻ.കെ. സാജിദ, വി.പി. ജൗഹർ, കെ.പി. സാജിദ്, ഒ.കെ. റഫീഖ് എന്നിവർ പങ്കെടുത്തു.


