KOYILANDY DIARY

The Perfect News Portal

കറ്റാര്‍ വാഴ കൊണ്ടു വെളുക്കാം

ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് കറ്റാര്‍ വാഴ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുകയെന്നറിയൂ,

പപ്പായ-കറ്റാര്‍ വാഴ എന്നിവ കലര്‍ത്തി തേയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ബ്രൗണ്‍ ഷുഗര്‍-കറ്റാര്‍ വാഴ മിക്‌സും നല്ലതാണ്. ബ്രൗണ്‍ ഷുഗറില്‍ ഗ്ലൈകോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് സഹായിക്കുന്നത്.

Advertisements

കറ്റാര്‍വാഴ ജെല്‍, പാല്‍, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും ഗുണം നല്‍കും.

ആപ്പിള്‍ ജ്യൂസ്, കറ്റാര്‍ വാഴ എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

പാല്‍പ്പാടയും കറ്റാര്‍ വാഴ ജെല്ലും കലര്‍ത്തി മുഖത്തു മസാജ് ചെയ്യുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ചെറുനാരങ്ങാനീരും കറ്റാര്‍ വാഴയും കലര്‍ത്തി പുരട്ടുന്നതും ഗുണം നല്‍കും.