KOYILANDY DIARY.COM

The Perfect News Portal

സഞ്ജയ് ദത്ത് ജയില്‍ മോചിതനായി

പൂന: മുംബൈ സ്ഫോടനപരമ്ബരക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂന യെര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് മോചിതനായി. മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് സഞ്ജയ് ദത്ത് മോചിതനായത്. ജയിലിലെ മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള ശിക്ഷയിളവ് അമ്ബത്താറുകാരനായ ദത്തിന് ലഭിച്ചിരുന്നു.ജയില്‍ മോചിതനായ ദത്തിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തിയിരുന്നു. 1993ലെ സ്ഫോടന പരമ്ബരയുടെ സമയത്ത് അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ച കുറ്റത്തിനാണ് ദത്തിനു അഞ്ചുവര്‍ഷം ജയില്‍ശിക്ഷ ലഭിച്ചത്. ജയിലിലെ നല്ല നടപ്പിന്റെ പേരില്‍ ഒരോ മാസവും ഏഴു ദിവസം വീതം ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു. മുംബൈ സ്ഫോടനത്തില്‍ 257 പേര്‍ മരിച്ചിരുന്നു.

Share news