KOYILANDY DIARY.COM

The Perfect News Portal

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം

മിര്‍പുര്‍: ഏഷ്യാകപ്പ് ട്വന്റി20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്‍, വിരാട് കൊഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ആറു ഓവറില്‍ രണ്ടിന് 31 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ആധിപത്യത്തോടെ റണ്‍സ് കണ്ടെത്താനാകാതെ ഇന്ത്യന‍് ബാറ്റ്സ്മാന്‍മാര്‍ തുടക്കത്തിലേ വിയര്‍ക്കുന്ന കാഴ്ചയാണ് കണാനായത്. അല്‍ അമിന്‍ ഹൊസെയ്നും നായകന്‍ മഷ്റഫെ മോര്‍ത്താസയും ഓരോ വിക്കറ്റ് വീതം നേടി. രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന എന്നിവരാണ് ക്രീസില്‍.

 

Share news
error: Content is protected !!