നിപ: എട്ടു പേരുടേയും ഫലം നെഗറ്റീവ്

പൂനെ ലാബില്‍ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെയും ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ആശ്വാസകരമായ വര്‍ത്തയെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും ഡോക്ടറും നെഗറ്റീവ് ആണ്. ഫീല്‍ഡ് സര്‍വൈലന്‍സ് ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ബാക്കിയുള്ള 48 പേരുടെ പരിശോധനഫലം ഇന്നറിയും.

