KOYILANDY DIARY

The Perfect News Portal

പോഷകാഹാരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

എന്തെങ്കിലും വാരിവലിച്ച് കഴിച്ച് ശരീരം വണ്ണം വെക്കുമ്പോള്‍ പിന്നെ വണ്ണം കുറയ്ക്കുന്നതിനുള്ള നെട്ടോട്ടമാവും. വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കി പോഷകഗുണമുള്ള ആഹാരം കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് ഓര്‍ക്കുക. പല തരത്തിലുള്ള ആഹാരങ്ങളില്‍ നിന്ന് പോഷകാഹാര സമ്പുഷ്ടമായവ കഴിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

വയസ്സ്, ലിംഗം, ശാരീരിക അവസ്ഥ, കായികപ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചുവേണം ഭക്ഷണ രീതിയും അവയുടെ അളവും തിട്ടപ്പെടുത്തേണ്ടത്. സാധാരണ ഭക്ഷണം സ്വാധിഷ്ടവും ലളിതവുമായി കഴിക്കുകയാണ് വേണ്ടത്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. സ്ത്രീകള്‍ മുലയൂട്ടുന്ന സമയത്തും ഗര്‍ഭിണിയായിരിക്കുന്ന സമയത്തും പ്രത്യേക ആഹാരം കഴിക്കേണ്ടതിന്‍റെ ആവശ്യകത ഏറെയാണ്. കുഞ്ഞിനു മുലയൂട്ടുന്നത് 46 മാസം വരെ തുടരാം. ഇത് 2 വയസ്സുവരെ ആകാം. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് 46 മാസം മുതല്‍ ആഹാരം നല്‍കി തുടങ്ങാം. കുഞ്ഞുങ്ങളുടെയും കൗമാരപ്രായക്കാരുടെയും ആരോഗ്യത്തിനായി പ്രത്യേക ഭക്ഷണരീതി തന്നെ വേണം.

ആരോഗ്യത്തോടിരിക്കാന്‍ നല്ല ആഹാരരീതിയും കൃത്യമായ വ്യായാമവും ശീലമാക്കുക.

Advertisements

പോഷകാഹാരം തെരഞ്ഞെടുക്കുമ്പോള്‍

ആരോഗ്യം ലഭിക്കുന്നതിനുള്ള ഒരുപാധിയാണ് പോഷകം. പല തരത്തിലുള്ള ആഹാരം എന്നത് ജീവിതത്തില്‍ ഉന്‍മേഷം മാത്രമല്ല, ആരോഗ്യവും പോഷകവും നല്‍കും. പല തരത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്നും പല തരത്തിലുള്ള പോഷകങ്ങള്‍ ആവശ്യമായ അളവില്‍ ലഭിക്കുന്നു.

*ധാന്യം, ചാമ, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പോഷകത്തിന്റെ ഉറവിടങ്ങളാണ്. അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

*കുട്ടുകള്‍ക്കും, പ്രായമായവരിലും സ്ത്രീകള്‍ക്കും പാല്‍ ഒരു ഉത്തമ ആഹാരമാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീനും കാല്‍സ്യവും പാലില്‍ നിന്ന് ലഭിക്കുന്നു.

*എണ്ണകളും കുരുക്കളും കലോറി അടങ്ങിയ ആഹാരങ്ങളാണ്. മാത്രമല്ല ഇവ ഈര്‍ജ്ജ നിബിഡത കൂട്ടുന്നതിനും സഹായിക്കുന്നു.

*മുട്ട, മാംസാഹാരം, മീന്‍ എന്നിവ ആഹാരത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കും. സസ്യഭുക്കുകള്‍ക്ക് ഈ പോഷകങ്ങള്‍ ധാന്യങ്ങള്‍ ‍, പയര്‍വര്‍ഗ്ഗങ്ങള്‍ ‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കും.

*പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വിറ്റാമിനുകളും ധാതുക്കളും നല്‍കുകയും ചെയ്യും.

*ശര്‍ക്കരയും പഞ്ചാരയും പാചക എണ്ണയുടേയും ഊര്‍ജ്ജത്തിന്റെയും കുറവ് നികത്തും.

*പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും അധികം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

*മുട്ട, പാല്‍ ‍, ഇറച്ചി, മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക, പ്രത്യേകിച്ച് മുലയൂട്ടുന്നവരും ഗര്‍ഭിണികളും കുട്ടികളും.

*പ്രായമായവര്‍ ചെറു കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞ ആഹാരങ്ങളായ കൊഴുപ്പില്ലാത്ത ഇറച്ചി, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍ , കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ഇവ പ്രത്യേകം ശ്രദ്ധിക്കുക

*നെയ്യ്, വെണ്ണ, സസ്യഎണ്ണ, പാചകഎണ്ണ, ഇറച്ചി എന്നിവ വളരെ മിതമായി മാത്രം ഉപയോഗിക്കുക. ഭക്ഷണത്തില്‍ അമിതമായി കൊഴുപ്പുപയോഗിക്കുന്നത് വണ്ണത്തിനും ഹൃദ്രോഗത്തിനും, തളര്‍ച്ചയ്ക്കും, കാന്‍സറിനും കാരണമാകുന്നു.

*ആവശ്യത്തിനുള്ള കൊഴുപ്പ് മാത്രം ഉപയോഗിക്കുക.

*നെയ്യ്, വെണ്ണ, വനസ്പതി എന്നിവ ഉപയോഗുക്കുന്നതില്‍ നിയന്ത്രണം വെയ്ക്കുക.

*ലിനോലെനിക്ക് ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുക. (പയര്‍ വര്‍ഗ്ഗങ്ങള്‍ ‍, പച്ചിചകള്‍ ‍, ഉലുവ, കടുക് എന്നിവ)

*വളര്‍ത്തുപക്ഷികളേയും മാംസത്തേക്കാളും എറെ മീന്‍ ഉപയോഗിക്കുക. മറ്റു മാംസാഹാരത്തിലും നിയന്ത്രണം വെയ്ക്കുക. (കരള്‍‍ , കിഡ്‌നി, തലച്ചോറ് മുതലായവ)

*ഉപ്പ് ആവശ്യത്തിന് ഉപയോഗിക്കുക.

*കഴിക്കുന്ന ആഹാരം ശുദ്ധിയും വൃത്തിയുമുള്ളതാകണം.

*ശുചിത്വവും ആരോഗ്യപരവുമായ പാചക രീതികളും തെരഞ്ഞെടുക്കുക‍.

*ധാരാളം വെള്ളം കുടിക്കുകയും പാനീയങ്ങള്‍ കുറച്ച് മാത്രം ഉപയോഗിക്കുകയും ചെയ്യുക.

*വേഗത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. പഞ്ചസാര കുറച്ച് മാത്രം ഉപയോഗിക്കുക.

ഇവ നിര്‍ബന്ധമായും ഒഴിവാക്കുക

*ഫാസ്റ്റ് ഫുഡ്, ടിന്‍ ഫുഡ് എന്നിവ കഴിവതും ഒഴിവാക്കുക.

*പഞ്ചസാരയുടെ അമിതോപയോഗം കുറയ്ക്കുക.

*ഇടവേളകളിലുള്ള ലഘു ഭക്ഷണങ്ങള്‍ ഒഴിവാക്കുക.