KOYILANDY DIARY.COM

The Perfect News Portal

നിർത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്​: മെഡിക്കല്‍ കോളജ്​ ആശുപത്രിക്ക്​ എതിര്‍വശത്തെ റോഡരികില്‍ കാര്‍ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന പാലക്കോട്ടുവയല്‍ സ്വദേശി അക്ഷയ്​ ടോം അഗസ്​റ്റിന്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായം ഒഴിവായി. മെഡിക്കല്‍ കോളജ്​ ആശുപത്രി ജങ്​​ഷനില്‍നിന്ന്​ ദേവഗരി കോളജ്​ ഭാഗത്തേക്കുള്ള റോഡിനരികില്‍ ചൊവ്വാഴ്​ച രാവിലെ 10.15നായിരുന്നു തീപിടിത്തം.

സമീപത്തെ ലാബില്‍ ആര്‍.ടി.പി.സി.ആര്‍ കോവിഡ്​ പരിശോധനക്കെത്തിയതായിരുന്നു കാറുടമയായ അക്ഷയ്​. കാര്‍ പാര്‍ക്ക്​ ചെയ്യുന്നതിനിടെയാണ്​ പുക ശ്രദ്ധയില്‍പ്പെട്ടത്​. ഉടന്‍ കാറില്‍ നിന്നിറങ്ങി സമീപത്തുള്ളവരെ വിവരമറിയിച്ചു. കാറിലെ കാര്‍പറ്റിനും തീപിടിച്ചു. തീകെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുന്‍ഭാഗത്ത്​ വെച്ചിരുന്ന സാനിറ്റൈസറടങ്ങിയ കുപ്പിക്ക്​​ തീപിടിച്ചതോടെ കാര്‍ ആളിക്കത്തി.

അക്ഷയ്​ വിളിച്ചതിനെ തുടര്‍ന്ന്​ വെള്ളിമാട്​കുന്നില്‍ നിന്ന്​ സ്​റ്റേഷന്‍ ഓഫീസര്‍ കെ.പി ബാബുരാജി​ന്‍റെയും അസി. സ്​റ്റേഷന്‍ മാസ്​റ്റര്‍ ഒ.കെ അശോക​ന്‍റെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്​സ്​ പെ​ട്ടെന്ന്​ സഥലത്തെത്തി. ​സമീപത്തെ ട്രാന്‍സ്​ഫോര്‍മറിനും വാഹനങ്ങള്‍ക്കും തീപിടിക്കാതെ ഫയര്‍ഫോഴ്​സും പോലീസും നാട്ടുകാരുമുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടു.

Advertisements

കാസര്‍ക്കോട്​ സ്വകാര്യകമ്ബനിയില്‍ ​ടെറിട്ടറി സെയില്‍സ്​ എക്​സിക്യുട്ടീവായ അക്ഷയ്​ സുഹൃത്തിന്​ കോവിഡായിരുന്നതിനാല്‍ ആറ്​ ദിവസമായി ക്വാറന്‍റീനിലായിരുന്നു. ഷോര്‍ട്​ സര്‍ക്യുട്ടാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ നിഗമനം. കാര്‍ പൂര്‍ണമായും കത്തിയ നിലയിലാണ്​. കഴിഞ്ഞ വര്‍ഷം വാങ്ങിയ സെക്കന്‍ഡ്​ ഹാന്‍റ്​ റിറ്റ്​സ്​ കാറിനാണ്​ തീപിടിച്ചത്​. സീനിയര്‍ ഫയര്‍ ഓഫിസര്‍ രാജീവന്‍, ലതീഷ്​, ജിതിന്‍ രാജ്​, ജിതിന്‍, ഹമീദ്​, റാഷിദ്​, ശൈലേഷ്​ എന്നിവരും ഫയര്‍ഫോഴ്​സ്​ സംഘത്തിലുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *