എസ്.എൻ.ഡി.പി. യോഗം 167-മത് ചതയ ദിനാഘോഷം നടത്തി
കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്റെ നേതൃത്വത്തിൽ 167-മത് ചതയ ദിനാഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച്കൊണ്ട് സമുചിതമായി ആഘോഷിച്ചg. യൂണിയൻ ഓഫീസ് പരിസരത്ത് പ്രസിഡന്റ് കെ. എം രാജീവൻ പതാക ഉയർത്തി. യൂണിയൻ ഓഫീസിൽ ഗുരു പൂജയും നടത്തി. ഓഫീസിൽ നടന്ന ചതയദിന സമ്മേളനം യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. എം രാജീവൻ അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടർ ബോർഡ് മെമ്പർ കെ. കെ ശ്രീധരൻ സ്വാഗതം പറഞ്ഞു. യൂണിയൻ കമ്മിറ്റി മെമ്പർമാരായ ഒ. ചോയികുട്ടി, സുരേഷ് മേലെപുറത്ത്, പി. വി പുഷ്പൻ, കെ. കെ കുഞ്ഞികൃഷ്ണൻ, ശാഖ സെക്രട്ടറിമാരായ ജയദേവൻ, ശ്രീജു, എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി. കെ സുരേന്ദ്രൻ നന്ദി പറഞ്ഞു.

