കെ.പി.സി.ടി.എ. മൊബൈൽ ഫോണും പഠന കിറ്റുകളും വിതരണം ചെയ്തു
കൊയിലാണ്ടി: കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കാലിക്കറ്റ് സർവകലാശാല റീജിയണൽ കമ്മിറ്റിയുടെ കോവിഡ് റിലീഫ് പദ്ധതിയായ അതിജീവനത്തിന്റെ ഭാഗമായി എസ്.എൻ. ഡി. പി.യോഗം കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊല്ലം കുന്ന്യോറമലയിലെ വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണുകളും പഠന കിറ്റുകളും വിതണം ചെയ്തു. കോളേജിൽ നടന്ന ചടങ്ങിൽ കെ.പി.സി.ടി.എ ഭാരവാഹികൾ വാർഡ് കൗൺസിലർ കെ.എം. സുമതിക്കു ഉപകരണങ്ങൾ കൈമാറി. ഡോ. വി.ജി. പ്രശാന്ത്, പ്രൊഫ. എ. എം. അബ്ദുൽ സലാം, ഡോ. കെ.പി. ദീപ, പ്രൊഫ. വി.എസ്. അനിത, ഡോ. മെർലിൻ അബ്രഹാം എന്നിവർ പങ്കെടുത്തു.

