ഫോൺ ചോർത്തൽ: കേന്ദ്ര ഭരണാധികാരികൾ രാജ്യദ്രോഹികൾ – AIYF ഹെഡ്പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധിച്ചു
കൊയിലാണ്ടി: രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും ശാസ്ത്രഞ്ജൻമാരുടെയും ന്യായാധിപൻമാരുടെയും പത്രപ്രവർത്തകർ ഉൾപ്പടെയുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും ഫോൺ ചോർത്തിയ നടപടിയിൽ പ്രതിഷേധിച്ച് “ഫോൺ ചോർത്തൽ കേന്ദ്ര ഭരണാധികാരികൾ രാജ്യദ്രോഹികൾ ” എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ഭാഗമായി എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ് രമേശ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. എ.ടി. വിനീഷ് അദ്ധ്യക്ഷനായി. ആര്‍.അശ്വിന്‍, എം.കെ. ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

